മുതുകുളം: ചിങ്ങോലി 1044ാം നമ്പര്‍ ശ്രീദേവി വിലാസം എന്‍.എസ്.എസ്. കരയോഗത്തില്‍ ആത്മീയ പഠനക്ലാസ്സും അവയവ-ആരോഗ്യ ബോധവത്കരണവും നടന്നു. ആത്മീയ പഠനക്ലാസ്സ് താലൂക്ക് യൂണിയന്‍ ആത്മീയ പഠന കോ-ഓര്‍ഡിനേറ്റര്‍ കെ.എന്‍. പങ്കജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെ. ഗോപിനാഥപ്പണിക്കര്‍ അധ്യക്ഷനായി.
വണ്ടാനം മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫ. ഡോ. ബി. പദ്മകുമാര്‍ ആരോഗ്യ ബോധവത്കരണ ക്ലാസ്സ് നയിച്ചു.
എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ കമ്മിറ്റിയംഗം ടി.ആര്‍. വേണുഗോപാല്‍ എച്ച്.ആര്‍.ഡി. കണ്‍വീനര്‍ അശോക് കുമാര്‍, സ്വയംസഹായ സംഘം കോ-ഓര്‍ഡിനേറ്റര്‍ സുഗതകുമാരി, ശ്രീകല, വേണുഗോപാല്‍, ഗോപാലകൃഷ്ണപ്പണിക്കര്‍, പ്രശാന്ത്, മുരളീധരന്‍പിള്ള, ബാലകൃഷ്ണപിള്ള, എന്‍. അയ്യപ്പന്‍നായര്‍, ശോഭ, സരിത എന്നിവര്‍ പ്രസംഗിച്ചു.
കരയോഗം സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ സ്വാഗതവും അംഗം സോമനാഥപ്പണിക്കര്‍ നന്ദിയും പറഞ്ഞു.






0 comments:
Post a Comment