കോഴിക്കോട്: മലബാറിലെ നായര്‍ സമുദായത്തിന്റെ ഏകീകരണത്തിന് നായര്‍ സര്‍വീസ് സൊസൈറ്റിക്ക് പകരമായി മലബാര്‍ നായര്‍ സമാജം രൂപവത്കരിക്കുന്നതിന് യോഗം തീരുമാനിച്ചു. സമാജ രൂപവത്കരണയോഗം റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി എന്‍. ശാന്തകുമാരി അമ്മ ഉദ്ഘാടനം ചെയ്തു. എം. ശ്രീറാം അധ്യക്ഷതവഹിച്ചു. അഡ്വ. പി.ടി.എസ്. ഉണ്ണി സ്വാഗതവും എം.പി. നളിനി നന്ദിയും പറഞ്ഞു. കോഴിക്കോട് നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ യൂണിറ്റുകള്‍ രൂപവത്കരിക്കാനുള്ള പ്രവര്‍ത്തനം മെയ് ഒന്നുമുതല്‍ ആരംഭിക്കും. മുന്നാക്ക വികസന കോര്‍പ്പറേഷനില്‍ മലബാര്‍ നായര്‍ സമാജത്തിന് അര്‍ഹമായ പ്രാതിനിധ്യം സര്‍ക്കാറിനോട് യോഗം ആവശ്യപ്പെടും. വിവിധ കേന്ദ്രങ്ങളില്‍ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാനും മലബാര്‍ നായര്‍ എന്നപേരില്‍ വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാനും യോഗം തീരുമാനിച്ചു. രക്ഷാധികാരിയായി എം.പി. പ്രദീപ് കുമാറിനെയും പ്രസിഡന്റായി എന്‍. ശാന്തകുമാരിയെയും സെക്രട്ടറിയായി അഡ്വ. പി.ടി.എസ്. ഉണ്ണിയെയും തിരഞ്ഞെടുത്തു. എം. ശ്രീറാം (വര്‍ക്കിങ് പ്രസിഡന്റ്), വി. ശ്രീനിവാസന്‍ നായര്‍ (വൈസ് പ്രസിഡന്റ്), എ.എം. ഹരികൃഷ്ണന്‍ (ഓര്‍ഗനൈസിങ് സെക്രട്ടറി), എം.കെ. നാരായണന്‍ നായര്‍ (ട്രഷറര്‍), ടി.എന്‍. സുകുമാരന്‍ നായര്‍, എം. ഗോവിന്ദന്‍കുട്ടി നായര്‍ (ജോയന്റ് സെക്രട്ടറി).
Wednesday, April 30, 2014
മലബാറിലെ നായര്‍ സമുദായത്തിന്റെ ഏകീകരണത്തിന് മലബാര്‍ നായര്‍ സമാജം രൂപവത്കരിക്കുന്നതിന് യോഗം തീരുമാനിച്ചു
കോഴിക്കോട്: മലബാറിലെ നായര്‍ സമുദായത്തിന്റെ ഏകീകരണത്തിന് നായര്‍ സര്‍വീസ് സൊസൈറ്റിക്ക് പകരമായി മലബാര്‍ നായര്‍ സമാജം രൂപവത്കരിക്കുന്നതിന് യോഗം തീരുമാനിച്ചു. സമാജ രൂപവത്കരണയോഗം റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി എന്‍. ശാന്തകുമാരി അമ്മ ഉദ്ഘാടനം ചെയ്തു. എം. ശ്രീറാം അധ്യക്ഷതവഹിച്ചു. അഡ്വ. പി.ടി.എസ്. ഉണ്ണി സ്വാഗതവും എം.പി. നളിനി നന്ദിയും പറഞ്ഞു. കോഴിക്കോട് നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ യൂണിറ്റുകള്‍ രൂപവത്കരിക്കാനുള്ള പ്രവര്‍ത്തനം മെയ് ഒന്നുമുതല്‍ ആരംഭിക്കും. മുന്നാക്ക വികസന കോര്‍പ്പറേഷനില്‍ മലബാര്‍ നായര്‍ സമാജത്തിന് അര്‍ഹമായ പ്രാതിനിധ്യം സര്‍ക്കാറിനോട് യോഗം ആവശ്യപ്പെടും. വിവിധ കേന്ദ്രങ്ങളില്‍ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാനും മലബാര്‍ നായര്‍ എന്നപേരില്‍ വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാനും യോഗം തീരുമാനിച്ചു. രക്ഷാധികാരിയായി എം.പി. പ്രദീപ് കുമാറിനെയും പ്രസിഡന്റായി എന്‍. ശാന്തകുമാരിയെയും സെക്രട്ടറിയായി അഡ്വ. പി.ടി.എസ്. ഉണ്ണിയെയും തിരഞ്ഞെടുത്തു. എം. ശ്രീറാം (വര്‍ക്കിങ് പ്രസിഡന്റ്), വി. ശ്രീനിവാസന്‍ നായര്‍ (വൈസ് പ്രസിഡന്റ്), എ.എം. ഹരികൃഷ്ണന്‍ (ഓര്‍ഗനൈസിങ് സെക്രട്ടറി), എം.കെ. നാരായണന്‍ നായര്‍ (ട്രഷറര്‍), ടി.എന്‍. സുകുമാരന്‍ നായര്‍, എം. ഗോവിന്ദന്‍കുട്ടി നായര്‍ (ജോയന്റ് സെക്രട്ടറി).
Subscribe to:
Post Comments (Atom)

0 comments:
Post a Comment