Saturday, March 1, 2014

ആഭ്യന്തരകലാപം രൂക്ഷം..... സിറിയയില്‍ സൈന്യം നടത്തിയ വിവിധ ആക്രമണങ്ങളില്‍ 55 വിമതര്‍ കൊല്ലപ്പെട്ടു.

ആഭ്യന്തരകലാപം രൂക്ഷമായ സിറിയയില്‍ സൈന്യം നടത്തിയ വിവിധ ആക്രമണങ്ങളില്‍ 55 വിമതര്‍ കൊല്ലപ്പെട്ടു. ഡമാസ്‌കസിന്റെ പ്രാന്തപ്രദേശമായ കിഴക്കന്‍ അല്‍-ഗൗട്ടയില്‍ സൈന്യം നടത്തിയ ഒളിയാക്രമണത്തില്‍ 20 വിമതര്‍ കൊല്ലപ്പെട്ടു. ഡമാസ്‌കസിന്റെ കിഴക്കന്‍ പ്രാന്തനഗരമായ ഡൗമയിലുണ്ടായ സൈനിക ആക്രമണങ്ങളില്‍ 25 വിമതരും ജോബറിലുണ്ടായ ആക്രമണങ്ങളില്‍ നാലു വിമതരും കൊല്ലപ്പെട്ടു. വടക്കന്‍ മേഖലയായ ഡെയര്‍ ആറ്റേയില്‍ നടന്ന ആക്രമണത്തില്‍ ആറു വിമതര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം, ഹോംസില്‍ രാജ്യത്തിനെതിരേ ആക്രമണം നടത്തില്ലെന്ന് പ്രതിജ്ഞ ചെയ്ത 60 ആയുധധാരികളെ സര്‍ക്കാര്‍ വിട്ടയച്ചിരുന്നു. മൂന്നു വര്‍ഷമായി സിറിയയില്‍ തുടരുന്ന പ്രക്ഷോഭങ്ങളില്‍ ഇതുവരെ ഒരുലക്ഷത്തിലധികം പേരാണ് കൊല്ലപ്പെട്ടത്.






0 comments:

Post a Comment