Saturday, March 1, 2014

വിവാഹാഘോഷത്തിനിടയില്‍ കെട്ടിടത്തിന്റെ മുകള്‍ ഭാഗം തകര്‍ന്ന് വീണ് 7 മരണം.

വിവാഹാഘോഷത്തിനിടയില്‍ കെട്ടിടത്തിന്റെ മുകള്‍ ഭാഗം ഇടിഞ്ഞുവീണ് ഏഴ് മരണം. ഔറംഗാബാദ് ജില്ലയിലെ താങ്കുപി ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
മൂന്നുപേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ബാക്കിയുള്ളവര്‍ ചികില്‍സയില്‍ കഴിയുന്നതിനിടയിലാണ് മരിച്ചത്. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
വിവാഹാഘോഷച്ചടങ്ങിനോടനുബന്ധിച്ച് നടന്ന സംഗീത പരിപാടി ആസ്വദിക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. വീടിന്റെ ടെറസ്സിലായിരുന്ന പരിപാടി സംഘടിപ്പിച്ചിരുന്നത്. പരിപാടി കാണാനായി നിരവധി പേരെത്തിയതോടെ ഭാരം താങ്ങാനാവാതെ മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു. 12 വയസിനും 18 വയസിനും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവരിലധികവും.





0 comments:

Post a Comment