Friday, August 1, 2014

കരുനാഗപ്പള്ളി എന്‍ .എസ് .എസ് . കരയോഗം കുടുംബസംഗമവും ധനസഹായ വിതരണവും നടത്തി





കരുനാഗപ്പള്ളി: എന്‍.എസ്.എസ്. ശതാബ്ദി ആഘോഷത്തിന്റെയും കരുനാഗപ്പള്ളി താലൂക്ക് യൂണിയന്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെയും ഭാഗമായി മണപ്പള്ളി വടക്ക് 2714-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം കുടുംബസംഗമവും ധനസഹായ വിതരണവും നടത്തി.
താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. എന്‍.വി.അയ്യപ്പന്‍ പിള്ള ഉദ്ഘാടനം ചെയ്തു. ഒരുലക്ഷം രൂപയുടെ എന്‍ഡോവ്‌മെന്റ് വരിയ്‌ക്കോലില്‍ രവിക്കുട്ടന്‍ പിള്ളയില്‍നിന്ന് അദ്ദേഹം ഏറ്റുവാങ്ങി. വിദ്യാഭ്യാസ ധനസഹായവും ചികിത്സാ ധനസഹായവും താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് പ്ലാവേലില്‍ രാമകൃഷ്ണപിള്ള വിതരണം ചെയ്തു. ആടുമാടുകളുടെ വിതരണം വനിതാ യൂണിയന്‍ പ്രസിഡന്റ് ലളിതമ്മയും പഠനോപകരണങ്ങളുടെ വിതരണം യൂണിയന്‍ കമ്മിറ്റി അംഗം ഐക്കര ഗോപാലകൃഷ്ണനും നിര്‍വഹിച്ചു.
കരയോഗം പ്രസിഡന്റ് മണപ്പള്ളി ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി ശിവശങ്കരന്‍ നായര്‍, മേലൂട്ട് പ്രസന്നകുമാര്‍, ഉണ്ണിക്കൃഷ്ണപിള്ള, ബിജു മൂത്തേടത്ത്, മനോജ് കുമാര്‍, ജി.എസ്.ദീപ എന്നിവര്‍ സംസാരിച്ചു. കരയോഗം സെക്രട്ടറി പ്രസന്നന്‍ കുറ്റിക്കാട്ട് സ്വാഗതവും ജോയിന്റ് സെക്രട്ടറി മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.

0 comments:

Post a Comment