ആലപ്പുഴ: അന്പലപ്പുഴ താലൂക്ക് എന്‍.എസ്.എസ്. വനിതാ സമാജത്തിന്റെ നേതൃത്വത്തില്‍ രാമായണമേള നടത്തി. എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ.കെ. പത്മനാഭ പിളള ഉദ്ഘാടനം ചെയ്തു. രാമായണ പാരായണം, രാമയണാലാപനം, രാമായണ പ്രശ്‌നോത്തരി എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടത്തി.
വനിതായൂണിയന്‍ പ്രസിഡന്റ് ഡോ.പി.എം. രമാദേവി, സെക്രട്ടറി കെ.എ. ശോഭനകുമാരി, കരയോഗം ഭരണസമിതി അംഗങ്ങളായ യു.കെ. സോമന്‍, മധുസൂതനന്‍, ലത സുരേഷ്, ആര്‍.ബൈജു എന്നിവര്‍ പ്രസംഗിച്ചു.






0 comments:
Post a Comment