Tuesday, August 5, 2014

അടൂര്‍ എന്‍ .എസ് .എസ് . യൂണിയന്റെ മേഖലാ സമ്മേളനം നടത്താന്‍ യോഗം തീരുമാനിച്ചു





അടൂര്‍: നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ശതവാര്‍ഷികത്തോടനുബന്ധിച്ച് കുന്നത്തൂര്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പള്ളിയില്‍ മേഖലാ സമ്മേളനം ഒക്ടോബറില്‍ നടത്താന്‍ കരയോഗ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ആഗസ്ത്, സപ്തംബര്‍ മാസങ്ങളിലായി കരയോഗതല സമ്മേളനങ്ങള്‍ നടത്താനും തീരുമാനമായി.
തെങ്ങമം 890-ാം നമ്പര്‍ കരയോഗ ഓഡിറ്റോറിയത്തില്‍ കൂടിയ യോഗം എന്‍.എസ്.എസ്. കുന്നത്തൂര്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റും എന്‍.എസ്.എസ്. എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവുമായ അഡ്വ. പായിപ്പാട്ട് എന്‍.കേശവപിള്ള ഉദ്ഘാടനം ചെയ്തു. മേഖലാ ചെയര്‍മാന്‍ തോട്ടുവാ മുരളി അധ്യക്ഷത വഹിച്ചു. യൂണിയന്‍ കമ്മിറ്റിയംഗങ്ങളായ ആര്‍.മുരളീമോഹന്‍, സുധാ പി.കുറുപ്പ്, അജിത് ബി.പിള്ള, പ്രതിനിധിസഭാംഗം പഴകുളം സതീഷ് എന്നിവര്‍ പ്രസംഗിച്ചു. മേഖലാ കണ്‍വീനര്‍ ജി.ബാലചന്ദ്രന്‍ സ്വാഗതവും കരയോഗം സെക്രട്ടറി കെ.ചന്ദ്രനുണ്ണിത്താന്‍ നന്ദിയും പറഞ്ഞു.

0 comments:

Post a Comment