Thursday, March 6, 2014

വിവാദ ഇ-മെയില്‍ കേസ് ; എസ്‌ഐയെ പിരിച്ചുവിടാന്‍ തീരമാനം...

 ഇ-മെയിലുകള്‍ നിരീക്ഷിക്കാന്‍ നിര്‍ദേശിച്ചുള്ള കത്ത് ചോര്‍ത്തിയ കേസില്‍ മുഖ്യപ്രതിയായ എസ്‌ഐ ബിജു സലിമിനെ പിരിച്ചുവിടാന്‍ നിര്‍ദേശം. 268 പേരുടെ ഇമെയില്‍ സന്ദേശങ്ങള്‍ നിരീക്ഷിക്കാന്‍ നിര്‍ദേശിച്ചുള്ള കത്താണ് ഇയാള്‍ ചോര്‍ത്തിയത്. അതീവരഹസ്യമുള്ള സര്‍ക്കാര്‍ രേഖകള്‍ ചോര്‍ത്തുകയും മതവികാരം വ്രണപ്പെടുത്ത തരത്തില്‍ അത് ദുരുപയോഗം ചെയ്യുകയും മാധ്യമങ്ങള്‍ക്കു കൈമാറുകയും ചെയ്‌തെന്നാണ് ബിജുവിനെതിരേ കുറ്റം ചുമത്തിയത്. പിരിച്ചുവിടാതിരിക്കുന്നതിനുള്ള കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് ബിജുവിന് ഡിജിപി കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. 2011-ല്‍ ഇ-മെയില്‍ വിലാസങ്ങള്‍ ബിജു മറ്റൊരാള്‍ക്ക് കൈമാറിയിരുന്നു. പിന്നീട് ഒരു പ്രത്യേക മതവിഭാഗത്തില്‍പെട്ടവരുടെ ഇ-മെയില്‍ സന്ദേശങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തുന്നു എന്ന് ഒരു വാരികയില്‍ വാര്‍ത്ത പുറത്തുവന്നതോടെയാണ് വിവാദങ്ങള്‍ക്കു ചുടുപിടിച്ചത്. ഇ-മെയില്‍ പട്ടിക ചോര്‍ത്തി പുറത്തുവിട്ടത് ബിജുവാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. വ്യാജകത്ത് നിര്‍മിച്ച് അതില്‍ എസ്പിയുടെ വ്യാജ ഒപ്പുമിട്ടാണ് ഇയാള്‍ വാരികയ്ക്ക് കൈമാറിയത്. ഇ-മെയില്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് കേസ് കോടതിയില്‍ നടന്നുവരികയാണ്. ഇതിനിടെയാണ് ബിജു സലിമിനെ പിരിച്ചുവിട്ടുകൊണ്ടുള്ള നടപടി. അതേസമയം പ്രതി പട്ടികയില്‍ ഇന്ത്യാവിഷന്‍, മാധ്യമം എഡിറ്റര്‍മാരടക്കം എട്ട് മാധ്യമപ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തുിട്ടണ്ടെന്നാണ് റിപ്പോര്‍ട്ട്.













0 comments:

Post a Comment