Wednesday, March 5, 2014

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു...

സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ തീരുമാനമാകാത്ത മലപ്പുറം, പൊന്നാനി, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട സീറ്റുകളിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചയ്ക്ക് വേണ്ടിയാണ് സെക്രട്ടേറിയേറ്റ് യോഗം ചേരുന്നത്. സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സംസ്ഥാന കമ്മിറ്റി യോഗം ചേരും. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ മുഖ്യ അജണ്ട. പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള തുടങ്ങിയ നേതാക്കള്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കൊല്ലത്ത് പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും കോഴിക്കോട് എ വിജയരാഘവനും കണ്ണൂര് പി കെ ശ്രീമതിയും മത്സരിക്കും. നാല് സിറ്റിംഗ് എംപിമാരെയും തരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് സിപിഐഎം തീരുമാനം. ചാലക്കുടിയില്‍ ചലച്ചിത്ര താരം ഇന്നസെന്റിനെ മത്സരിപ്പിക്കാന്‍ ധാരണയായതായാണ് സൂചന. ഇത്തവണ പരിചയസമ്പന്നരായ നേതാക്കളെ മത്സരത്തിനിറക്കാനാണ് സിപിഐഎമ്മിന്റെ തീരുമാനം.



0 comments:

Post a Comment