നൈജീരിയയില്‍ സൈന്യവും ഭീകരരും നടന്ന ഏറ്റുമുട്ടലില്‍ 20 ഭീകരര്‍ കൊല്ലപ്പെട്ടു. ആക്രമണത്തെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു. ബുധനാഴ്ച്ച മാഫയിലാണ് സംഭവം. തുടര്‍ച്ചയായ ആക്രമങ്ങളില്‍ രണ്ട് മാസങ്ങള്‍ക്കിടയില്‍ 500 പോരാണ് കൊല്ലപ്പെട്ടത്. മരണ സംഖ്യയെക്കുറിച്ച് കൃത്യമായി റിപ്പോര്‍ട്ട് പുറത്ത് വിട്ടിട്ടില്ലെങ്കിലും കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ തന്നെ നടന്ന വിവിധ ഏറ്റുമുട്ടലുകളിലായി നൂറോളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി ആക്രമണം നടക്കുന്നതിനാല്‍ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മറ്റ് പ്രദേശത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറ്റാണ് സര്‍ക്കാര്‍ തീരുമനം. കഴിഞ്ഞ ആഴ്ച്ച 43 വിദ്യാര്‍ത്ഥികളാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. രാത്രി മുഴുവന്‍ നീണ്ടുനിന്ന ഏറ്റുമുട്ടലുകള്‍ക്കിടയില്‍ സ്‌കൂളിന് തീവെക്കുകയും നിരവധി വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു.
Thursday, March 6, 2014
Subscribe to:
Post Comments (Atom)
.jpg)






0 comments:
Post a Comment