Thursday, March 6, 2014

കരട് വിജ്ഞാപനം ഇന്ന് പുറത്തിറക്കിയേക്കും...

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കരട് വിജ്ഞാപനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇന്ന് പുറത്തിറക്കിയേക്കും. നിയമമന്ത്രാലയത്തിന്റെ അംഗീകാരത്തിന് ശേഷം പ്രഖ്യാപനം ഇന്നലെ പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറിയിരുന്നു. അതിര്‍ത്തി പുനര്‍നിര്‍ണയിക്കണമെന്ന കേരളത്തിന്റെ ശുപാര്‍ശയാണ് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കരട് വിജ്ഞാപനം പുറത്തിറങ്ങാന്‍ പോകുന്നത്. കേരള അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പരിസ്ഥിതി മന്ത്രി വീരപ്പ മൊയ്‌ലിയും നിയമന്ത്രി കപില്‍ സിബലിനെയും കണ്ട് നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സാധാരണ നടപടി ക്രമങ്ങള്‍ മാറ്റിവെച്ച് അരമണിക്കൂര്‍ കൊണ്ടാണ് നിയമമന്ത്രാലയം അവസാന അംഗീകാരം നല്‍കിയത്. വീരപ്പമൊയ്‌ലി നേരിട്ട് ഒപ്പ് വെച്ച കരട് വിജ്ഞാപനം പുറത്തിറങ്ങാന്‍ സാങ്കേതിക നടപടികള്‍ മാത്രമേ ഇനി പുര്‍ത്തിയാകേണ്ടതുളളു.



0 comments:

Post a Comment