Thursday, March 6, 2014

എഎപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ വയനാട്ടില്‍ സി കെ ജാനു... ?

വയനാട്ടില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥിയായി ആദിവാസി ഗോത്രസഭ നേതാവ് സി. കെ. ജാനു മത്സരിച്ചേക്കും. ആദിവാസി വിഭാഗത്തില്‍പെട്ടവര്‍ക്ക് കൂടുതല്‍ വോട്ടുള്ള മണ്ഡലമാണ് വയനാട്. അതേസമയം ഈ വിഷയത്തല്‍ ഇതുവരെയും ഔദ്യോഗിക പ്രഖ്യാപിചനം വന്നിട്ടില്ല. തൃശൂരില്‍ മത്സരിക്കുന്ന എഎപി സ്ഥാനാര്‍ത്ഥി സാറാ ജോസഫിനു പിന്തുണ നല്‍കുമെന്നും ആദിവാസി ഗോത്ര സഭ വ്യക്തമാക്കി. ത്യശൂരില്‍ യൂഡിഎഫ് സ്ഥാനാര്‍ത്ഥിയായി പി. ടി. തോമസ് മത്സരിച്ചാല്‍ പിന്തുണയ്ക്കും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പി. ടി. തോമസ് എടുത്ത നിലപാടിനെ ഗോത്രമഹാസഭ സ്വാഗതം ചെയ്തു. യുഡിഎഫുമായോ എല്‍ഡിഎഫുമായോ തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കില്ലെന്നും ആദിവാസി ഗോത്രസഭ വ്യക്തമാക്കി.



0 comments:

Post a Comment