Wednesday, March 5, 2014

കസ്തൂരി രംഗന്‍ വിജ്ഞാപനം ഇന്ന് തന്നെ; ചെന്നിത്തല.

കസ്തൂരി രംഗന്‍ വിജ്ഞാപനം ഇന്ന് തന്നെ ഇറങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമനില്ലെന്നും ചെന്നിത്തല. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കരട് വിജ്ഞാപനം പെട്ടന്ന് ഇറക്കാനാവില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അറിയിച്ചതായി റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു. ഫയല്‍ ഇതുവരെ നിയമ മന്ത്രാലയത്തില്‍ എത്തിയിട്ടില്ലെന്നും എത്തിയാല്‍ തന്നെ കരട് വിജ്ഞാപനം ഇറക്കാന്‍ കാല താമസമെടുക്കുമെന്നുമാണ് മന്ത്രാലയം അറിയിച്ചത്. അതേസമയം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രണ്ട് ദിവസത്തിനകം വിജ്ഞാപനം ഇറങ്ങുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇത് തള്ളികൊണ്ടാണ് മന്ത്രാലായം വിശദീകരണം നല്‍കിയത്. ജോസഫ് വിഭാഗം ഇന്ന് വിജ്ഞാപനം ഇറങ്ങിയില്ലെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഇലക്ഷന്‍ കമ്മീഷന്‍ അനുമതിയില്ലാതെ വിജ്ഞാപനം ഇറക്കാനുമാവില്ല. കോടതി വിധികളടക്കം പരിശോധിക്കേണ്ടിവരുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കരട് വിജ്ഞാപനം ഇന്നുതന്നെയുണ്ടാകുമെന്നറിയിച്ചുകൊണ്ട് ചെന്നിത്തല രംഗത്തെത്തിയത്. ന്യൂഡല്‍ഹിയില്‍ കേന്ദ്ര വനം പരിസ്ഥിതിമന്ത്രി വീരപ്പമൊയ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ചെന്നിത്തല. വിജ്ഞാപനം വൈകുമെന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ഒരുമണിക്ക് വീണ്ടും മൊയ്‌ലിയെ കാണുമെന്നും ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.







0 comments:

Post a Comment