Wednesday, March 5, 2014

ആം ആദ്മി ബിജെപി സംഘര്‍ഷം ; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ബിജെപി.

ഗുജറാത്തില്‍ ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ് എഎപി പ്രവര്‍ത്തകര്‍ ബിജെപി ആസ്ഥാനത്ത് അക്രമം നടത്തിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കുമെന്ന് ബിജെപി. കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് ബിജെപിയുടെ ലക്‌നോവിലെയും ഡല്‍ഹിയിലെയും പാര്‍ട്ടി ആസ്ഥാനത്താണ് അക്രമം നടത്തിയത്. പാര്‍ട്ടി ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമാകുകയായിരുന്നു. ഇരു വിഭാഗങ്ങളും തമ്മില്‍ കല്ലേറും നടന്നു. തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചതിനെത്തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥയ്ക്ക് അയവു വന്നത്. സംഭവത്തില്‍ കെജരിവാള്‍ ദു:ഖം രേഖപ്പെടുത്തി. ബിജെപി പ്രവര്‍ത്തകര്‍ ആംആദ്മി പ്രവര്‍ത്തകരെ അക്രമിച്ചതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്്ടായതെന്നും കെജ്രിവാള്‍ പറഞ്ഞു.





0 comments:

Post a Comment