Wednesday, March 5, 2014

ബിജെപിയേയും മോഡിയേയും സ്‌നേഹത്തോടെ മടക്കിയയക്കും ; രാഹുല്‍ ഗാന്ധി.

ബ്രിട്ടീഷുകാരെ ഇന്ത്യ മടക്കി അയച്ച പോലെ ബിജെപിയെയും അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡിയേയും മടക്കി അയക്കുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ . മോഡിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന പ്രസ്താവനയോട് കോണ്‍ഗ്രസ് ഒരു പാര്‍ട്ടിയല്ല ഒരു സിദ്ധാന്തമാണെന്നായിരുന്നു രാഹുലിന്റെ മറുപടി. കോണ്‍ഗ്രസ് എന്ന ഈ സിദ്ധാന്തത്തെ നശിപ്പിക്കാന്‍ ശ്രമിച്ചവരെയൊക്കെ ഇന്ത്യ മടക്കി അയച്ചിട്ടുണ്ടെന്നും രാഹുല്‍. കോണ്‍ഗ്രസ് ബ്രിട്ടീഷുകാരെ മടക്കി അയച്ചു. അതുപോലെ കോണ്‍ഗ്രസ് ബിജെപിയെയും, വെറുപ്പില്ലാതെ സ്‌നേഹത്തോടെ മടക്കി അയക്കുമെന്നും രാഹുല്‍ പറഞ്ഞു. ബിജെപി നേതാക്കള്‍ അവരെ ഹിന്ദുക്കള്‍ എന്നാണ് വിളിക്കുന്നത്, എന്നാല്‍ അവര്‍ ഭഗവത് ഗീത വായിച്ചിട്ടില്ല. വായിച്ചിട്ടുണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ സിദ്ധാന്തം അവര്‍ക്ക് മനസ്സിലാകുമായിരുന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ണാടകയില്‍ അവരുടെ മുഖ്യമന്ത്രി ജയിലില്‍ പോയി, എന്നാല്‍ ഇപ്പോഴും ബിജെപി അദ്ദേഹത്തെ കൂടെ നിര്‍ത്തിയിരിക്കുകയാണെന്നും ഗുജറാത്ത് സര്‍ക്കാരിലെ മൂന്ന് മന്ത്രിമാര്‍ അഴിമതിക്കാരാണ്, ബിജെപി അവരെ കുറിച്ച് സംസാരിക്കുന്നില്ല. അഴിമതിക്കെതിരായ ആറു ബില്ലുകളെ കുറിച്ച് ഞാന്‍ സംസാരിച്ചപ്പോള്‍ അത് രാഹുലിന്റെ ബില്ലുകള്‍ എന്ന് പറഞ്ഞ് ബിജെപി അതിന്റെ വരവിനെ തടഞ്ഞെന്നും രാഹുല്‍ കുറ്റപ്പെടുത്തി.







0 comments:

Post a Comment