Thursday, March 6, 2014

ടി പി വധക്കേസിന് പിന്നില്‍ വ്യക്തിവൈരാഗ്യം ; കെ.സി.രാമചന്ദ്രനെ സി.പി.ഐ.എം പുറത്താക്കി.....

ആര്‍എംപി നേതാവായ ടി പി ചന്ദ്രശേഖരന്‍ വധക്കേസ്സില്‍ കോടതി ശിക്ഷിച്ച കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ സി രാമചന്ദ്രനെ സിപിഐഎം പുറത്താക്കി. അതേസമയം കോടതി ശിക്ഷിച്ച പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്‍ ബ്രാഞ്ച് അംഗം ട്രൗസര്‍ മനോജ് എന്നിവര്‍ക്കെതിരെ നടപടിയില്ല. രാമചന്ദ്രന ടിപി യോടുള്ള വ്യക്തവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പിബി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. കമ്മീഷന്‍ അംഗങ്ങള്‍ ആയിരുന്നവര്‍ ആരൊക്കെയാണെന്ന് സംസ്ഥാന കമ്മിറ്റിയില്‍ അറിയിച്ചിട്ടില്ല. ചെറിയ കരാര്‍ പണികള്‍ ചെയ്ത് ജീവിച്ചിരുന്ന രാമചന്ദ്രന്റെ ജോലികള്‍ ചന്ദ്രശേഖര്‍ ഇടപെട്ട് മുടക്കിയതായി ആരോപണം ഉണ്ടായിരുന്നു. ഇതാണ് വൈരാഗ്യത്തിനും പിന്നീട് കൊലപാകത്തിലേക്കും കലാശിച്ചതെന്ന് കമ്മീഷന്‍ കണ്ടെത്തിയ റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സംസ്ഥാനകമ്മിറ്റിയെ അറിയിച്ചു. കെലപാതകത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാനജില്ലാഏരിയ നേതൃത്വത്തിന്റെ അറിവോ ആലോചനയോ ഉണ്ടായിട്ടില്ലെന്നും പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു.



0 comments:

Post a Comment