Monday, March 3, 2014

തനിച്ചു മത്സരിക്കാന്‍ ആര്‍ജെഡി പ്രവര്‍ത്തകര്‍ക്ക് ലാലുവിന്റെ നിര്‍ദ്ദേശം.....

ബിഹാറിലെ എല്ലാ സീറ്റിലും തനിച്ചു മത്സരിക്കാന്‍ തയാറാകണമെന്നു ലാലു പ്രസാദ് യാദവ് ആര്‍ജെഡി പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്‍കി. കോണ്‍ഗ്രസുമായുള്ള സഖ്യ സാധ്യതകള്‍ മങ്ങുന്ന സാഹചര്യത്തിലാണ് ബിഹാറില്‍ ഒറ്റയ്ക്കു മത്സരിക്കാന്‍ തയാറാകാനുള്ള നിര്‍ദേശം. സിപിഐയുമായി സഖ്യത്തില്‍ മത്സരിക്കാനും ജെഡിയു തീരുമാനിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പു സഖ്യം സംബന്ധിച്ചു കോണ്‍ഗ്രസുമായി കൂടുതല്‍ ചര്‍ച്ചകള്‍ക്കു തയാറാണെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് ഇന്നലെ പറഞ്ഞിരുന്നു. തങ്ങള്‍ വാഗ്ദാനം ചെയ്ത 11 സീറ്റുകള്‍ സംബന്ധിച്ചു കോണ്‍ഗ്രസിന് അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ ചര്‍ച്ചചെയ്യാമെന്നും ആര്‍ജെഡിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിനുശേഷം ലാലുപ്രസാദ് വ്യക്തമാക്കിയിരുന്നു. ബിഹാറില്‍ ആകെയുള്ള 40 സീറ്റില്‍ 11 സീറ്റ് കോണ്‍ഗ്രസിനും ഒരു സീറ്റ് എന്‍സിപിക്കും നല്‍കാമെന്നായിരുന്നു ആര്‍ജെഡിയുടെ വാഗ്ദാനം. ഇന്നലത്തെ ആര്‍ജെഡി യോഗത്തിനു മുന്‍പു കോണ്‍ഗ്രസ് നിലപാട് അറിയിക്കണമെന്നാണു ലാലു ആവശ്യപ്പെട്ടത്. എന്നാല്‍ കോണ്‍ഗ്രസ് ഇതിനോടു പ്രതികരിച്ചിരുന്നില്ല.





0 comments:

Post a Comment