Monday, March 3, 2014

ലോക്പാല്‍ സമിതിയുടെ സേര്‍ച്ച് കമ്മറ്റി അധ്യക്ഷനാകാനില്ലെന്ന് കെ.ടി തോമസ്.

അഴിമതിക്കെതിരെ അന്വേഷണം നടത്തുന്ന സമിതിയായ ലോക്പാല്‍ സമിതിയുടെ സേര്‍ച്ച് കമ്മറ്റി അധ്യക്ഷനാകാനില്ലെന്ന് ജസ്റ്റിസ് കെ.ടി തോമസ്. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ടെന്നും സര്‍ക്കാരിന്റെ പണം ഇത്തരത്തില്‍ കളയാന്‍ ആഗ്രഹിക്കുന്നില്ലെന്നും കെ ടി തോമസ് അരിയിച്ചു.  മാത്രമല്ല യാത്രചെയ്യാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് പിന്മാറാന്‍ തീരുമാനിച്ചതെന്നും ജസ്റ്റിസ് കെ.ടി തോമസ് പറഞ്ഞു. അഴിമതിക്കെതിരെ അന്വേഷണം നടത്തുന്ന സമിതിയായ ലോക്പാലിന്റെ അധ്യക്ഷനെയും അംഗങ്ങളെയും തെരഞ്ഞെടുക്കാനുള്ള എട്ടംഗ സമിതിയുടെ തലവനായാണ് സുപ്രീംകോടതി മുന്‍ ജസ്റ്റിസ് കെ.ടി തോമസിനെ തെരഞ്ഞെടുത്തത്.



0 comments:

Post a Comment