ഡ്യൂട്ടിക്ക് വൈകിയെത്തിയ പത്ത് എയര്‍ഹോസ്റ്റസുമാരെ എയര്‍ ഇന്ത്യ പുറത്താക്കി. എയര്‍ഹോസ്റ്റസുമാര്‍ വൈകി റിപ്പോര്‍ട്ട് ചെയ്യുന്നതും മൂലം വിമാനങ്ങള്‍ വൈകുന്നത് പതിവായതോടെയാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത്. വൈകിയെത്തിയതിന്റെ പേരിലാദ്യമായിട്ടാണ് എയര്‍ഇന്ത്യ ജീവനക്കാരെ പുറത്താക്കുന്നത്. നേരത്തെയും എയര്‍ഹോസ്റ്റസുമാര്‍ വൈകുന്നതു മൂലം വിമാനം മണിക്കൂറുകളോളം താമസിച്ചിടുണ്ടെന്നും എന്നാല്‍ താക്കീതു നല്‍കുക മാത്രമായിരുന്നു അധികൃതര്‍ ചെയ്തിരുന്നത്. പ്രത്യേകിച്ചു ഒരു കാരണവുമില്ലാതെ എയര്‍ഹോസ്റ്റസുമാര്‍ വൈകിയെത്താന്‍ തുടങ്ങിയതോടെയാണ് എയര്‍ഇന്ത്യ കര്‍ശനനടപടി ആരംഭിച്ചത്. നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന എയര്‍ഇന്ത്യയെ രക്ഷിക്കാന്‍ ഇത്തരത്തിലുള്ള നടപടികള്‍ അനിവാര്യമാണെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. കഴിഞ്ഞയാഴ്ച ഡല്‍ഹി-ചിക്കാഗോ നോണ്‍-സ്റ്റോപ് വിമാനം എയര്‍ഹോസ്റ്റസുമാര്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് മണിക്കൂറുകളോളം വൈകിയിരുന്നു. ഇതേതുടര്‍ന്നാണ് താമസിച്ചെത്തിയ നാല് എയര്‍ഹോസ്റ്റസുമാരെ എയര്‍ ഇന്ത്യ പുറത്താക്കിയത്. ഈ നടപടികളുടെ തുടര്‍ച്ചയായി ഞായറാഴ്ചയും ആറുപേരേ പിരിച്ചുവിട്ടു. വരും ദിവസങ്ങളില്‍ കൂടുതല്‍പേര്‍ക്കെതരെ നടപടി സ്വീകരിക്കുമെന്നും എയര്‍ഇന്ത്യുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
Tuesday, March 4, 2014
Subscribe to:
Post Comments (Atom)







0 comments:
Post a Comment