ഇസ്രയേല്‍ സേന ഗാസയില്‍ വ്യോമാക്രമണം തുടങ്ങി. വ്യോമാക്രമണത്തില്‍ ഒരു പാലസ്തീന്‍കാരന്‍ മരിച്ചു. ഗാസ കേന്ദ്രീകരിച്ച പാലസ്തീന്‍ തീവ്രവാദികള്‍ മിസൈല്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് ഇസ്രയേലിന്റെ തെക്കന്‍മേഖലയിലേക്ക് വ്യോമാക്രമണം ആരംഭിക്കേണ്ടി വന്നതെന്നു ഇസ്രയേല്‍ സേന വ്യക്തമാക്കി. ഗാസ കേന്ദ്രീകരിച്ചുള്ള പാലസ്തീന്‍ തീവ്രവാദികള്‍ തങ്ങളുടെ പൗരന്‍മാര്‍ക്ക് ഭീഷണിയാണെന്നും അവരെ തുരത്തേണ്ടത് അത്യാവശ്യമാണെന്നും ഇസ്രയേല്‍ സേന അറിയിച്ചു. എ്ന്നാല്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Monday, March 3, 2014
Subscribe to:
Post Comments (Atom)







0 comments:
Post a Comment