കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍നിലപാടില്‍ മാറ്റമില്ലന്ന് സംസ്ഥാനസര്‍ക്കാര്‍ ഇന്നു ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. മലയോര കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുട പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്ക് സംസ്ഥാനസര്‍ക്കാര്‍ തയ്യാറല്ലന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം ഗൗരവത്തോടെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോര്‍ട്ടിന്മേല്‍ നവംബര്‍ 13-ന് ഇറക്കിയ ഉത്തരവ് പിന്‍വലിക്കുകയല്ല മാറ്റങ്ങള്‍ വരുത്തുകയാണ് ചെയ്യേണ്ടത്. ഈ ഉത്തരവ് പിന്‍വലിച്ചാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടാവും നടപ്പാവുക. ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ജനങ്ങളുടെ പങ്കാളിത്തതോടെ വനം സംരക്ഷണമെന്നതാണ് കേരളത്തിന്റെ സമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ കരട് വിജ്ഞാപനം പുറത്തു വരാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ പഴയനിലപാട് ആവര്‍ത്തിച്ചത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ സംസ്ഥാന വ്യാപകമായി മലയോര കര്‍ഷകര്‍ പ്രതിഷേധം നടത്തുന്നതിനിടെയാണ് ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നത്. അതിനിടെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരേ ഇടുക്കിയിലും കോഴിക്കോട്ടും നടക്കുന്ന പ്രതിഷേധങ്ങള്‍ തുടരുകയാണ്. കട്ടപ്പനയില്‍ ഹൈറേഞ്ച് സംരക്ഷണസമിതിയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. കോഴിക്കോട് പശ്ചിമഘട്ട സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന റിലേനിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു.
Tuesday, March 4, 2014
Subscribe to:
Post Comments (Atom)







0 comments:
Post a Comment