Tuesday, March 4, 2014

സഹാറാ മേധാവിയക്ക് നേരെ കൈയ്യേറ്റ ശ്രമം....

സാമ്പത്തിക തട്ടിപ്പു കേസില്‍ അറസ്റ്റിലായ സഹാറ ഗ്രൂപ്പ് മേധാവി സുബ്രതാ റോയിക്കു നേരെ കൈയ്യേറ്റശ്രമം. കഴിഞ്ഞദിവസം അറസ്റ്റിലായ റോയിയെ സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു വന്നപ്പോഴാണ് കൈയ്യേറ്റ ശ്രമം ഉണ്ടായത്. സുബ്രതാറോയിയയെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ പ്രതിഷേധവുമായെത്തിയവരില്‍ ഒരാളാണ് ദേഹത്ത് കറുപ്പ് മഷി ഒഴിച്ചത്.  മനോജ് ശര്‍മയെന്ന അഭിഭാഷകനാണ് സഹാറ മേധാവിയുടെ ദേഹത്തേക്ക് മഷി ഒഴിച്ചത്. മനോജ് ശര്‍മയെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് റിപ്പോര്‍ട്ട്.




0 comments:

Post a Comment