അമേരിക്കന്‍ പൈലറ്റില്ല ചാരവിമാനമായ യുഎസ് ഡ്രോണ്‍ യമനില്‍ നടത്തിയ മിസൈലാക്രമണത്തില്‍ 3 തീവ്രവാദികളഅ# കൊല്ലപ്പെട്ടു. അല്‍-ഖ്വയ്ദ സ്വാധീന മേഖലയിലുണ്ടായ മിസൈല്‍ ആക്രമണത്തിലാണ് മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഷബ പ്രവിശ്യയിലെ റദും മേഖലയില്‍ തീവ്രവാദികള്‍ സഞ്ചരിച്ച വാഹനത്തെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം നടന്നത്. ഈ മേഖലയില്‍ മണിക്കൂറുകള്‍ക്ക് മുമ്പ് പട്ടാളവാഹനത്തിനു നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ആറു പട്ടാളക്കാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് മേഖലയില്‍ അമേരിക്കന്‍ പൈലറ്റില്ലാ വിമാനം ആക്രമണം നടത്തിയത്.
Monday, March 3, 2014
Subscribe to:
Post Comments (Atom)
.jpg)






0 comments:
Post a Comment