Wednesday, March 5, 2014

വടക്കു-പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് 6 പട്ടാളക്കാര്‍ കൊല്ലപ്പെട്ടു.

വടക്കു-പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഖുറാം ജില്ലയില്‍ റോഡരികളില്‍ കുഴിച്ചിട്ടിരുന്ന ബോംബ് പൊട്ടിത്തെറിച്ചാണ് മൂന്ന് പട്ടാളക്കാര്‍ കൊല്ലപ്പെട്ടത്. അപകത്തില്‍ 11 പേര്‍ക്കു പരിക്കേറ്റു. പരിക്കറ്റവരില്‍ ചിലരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. അതിനാല്‍ തന്നെ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന്് ഡോക്ടര്‍മാര്‍ അറിയിച്ചു. മേഖലയില്‍ താലിബാനും പാക് സര്‍ക്കാരും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു ശേഷം നടക്കുന്ന ആദ്യസ്‌ഫോടനമാണ്ിത്. താലിബാനു സ്വാധീനമുള്ള മേഖലയിലാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പട്ടാളവാഹന വ്യൂഹം കടന്നു പോയപ്പോള്‍ റിമോട്ട് നിയന്ത്രിത ബോംബ്  പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് മുതിര്‍ന്ന സുരക്ഷ ഉദ്യോഗസ്ഥന്‍ പെഷവാറില്‍ അറിയിച്ചു.





0 comments:

Post a Comment