Wednesday, March 5, 2014

കേരളസര്‍ക്കാറിന്റെ മദ്യനയം ഭാഗികമായി സുപ്രീം കോടതി അംഗീകരിച്ചു.

ഫോര്‍സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നിഷേധിക്കരുതെന്നും ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കേണ്ടതില്ലെന്നും  സുപ്രീംകോടതി. ഇതോടെ പുതിയ ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‌കേണ്ടതില്ലെന്ന സംസ്ഥാനസര്‍ക്കാരിന്റെ നിലപാട് സുപ്രീം കോടതി അംഗീകരിച്ചു. എന്നാല്‍ ഫോര്‍സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നിഷേധിക്കരുെതന്നും അപേക്ഷ നല്‍കിയാല്‍ ലൈസന്‍സ് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. നിലവാരമില്ലാത്ത ബാറുകളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടനുസരിച്ച് നടപടിയെടുക്കാമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. അതേസമയം, നിശ്ചിതദൂരപരിധിയില്‍ പുതിയ ബാറുകള്‍ അനുവദിക്കില്ലെന്ന സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ദേശം കോടതി തള്ളി.




0 comments:

Post a Comment