ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ പശ്ചിമഘട്ട ജനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കളക്ടറേറ്റ് പടിക്കല്‍ കഴിഞ്ഞ എട്ടു ദിവസമായി നടന്നുവരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ ഓഫീസ് മമ്മോറാണ്ടത്തിനു ശേഷം രണ്ടോ മൂന്നോ ദിവസത്തിനകം കരട് വിജ്ഞാപനം പുറത്തിറക്കുമെന്നും ഇതില്‍ കര്‍ഷകരുടെ ആശങ്ക പരിഹരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുമെന്നുമുള്ള മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ പശ്ചാത്തലത്തിലും തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന സാഹചര്യവും പരിഗണിച്ചാണ് അനിശ്ചിത കാല നിരാഹാര സമരം പിന്‍വലിക്കുന്നതെന്ന് സമര സമിതി അറിയിച്ചു. അനിശ്ചിത കാല നിരാഹാര സമരം അവസാനിപ്പിക്കുകയാണെങ്കിലും കര്‍ഷകരുടെ അവകാശ സമരപോരാട്ടങ്ങള്‍ അവസാനിപ്പിക്കില്ലെന്ന് ജനസംരക്ഷണ സമിതി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യം അടുത്ത ദിവസങ്ങളില്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും അധികാര കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ മുന്നറിയിപ്പായി ജനസംരക്ഷണ സമിതി ഉയര്‍ത്തിയിട്ടുണ്ട്.
Wednesday, March 5, 2014
Subscribe to:
Post Comments (Atom)
.jpg)






0 comments:
Post a Comment