Tuesday, March 4, 2014

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് മുതല്‍ പെട്രോള്‍പമ്പ് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി....

ശമ്പളവര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പെട്രോള്‍ പമ്പ് ജീവനക്കാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. സിഐടിയു, ഐഎന്‍ടിയുസി തുടങ്ങിയ സംഘടനകള്‍ സംയുക്തമായാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സമരം ഒത്തുതീര്‍പ്പാക്കാനായി തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായും പമ്പുടമകളുടെ പ്രതിനിധികളുമായും കലക്ടര്‍ നടത്തിയ ചര്‍ച്ചയില്‍ പരിഹാരം കണാനായില്ല. ശമ്പള വര്‍ദ്ധന അടിക്കടി വര്‍ദ്ധിപ്പിക്കാനാകില്ലെന്ന നിലപാടിലാണ് പമ്പുടമകള്‍. അതേസമയം നിലവിലുള്ള ശമ്പളത്തില്‍ നിന്ന് 50 % വര്‍ധന എന്ന നിലപാടില്‍ നിന്ന് പുറകോട്ടില്ലെന്ന നിലപാടാണ് തൊഴിലാളി യൂണിയന്‍ പ്രതിനിധികളുടേത്. സമരം നീണ്ടു പോകുകയാണെങ്കില്‍ ചെറുകിട ബസ് സര്‍വ്വീസുകളെയും ഓട്ടോറിക്ഷകളെയും സമരം സാരമായി ബാധിക്കും.





0 comments:

Post a Comment