മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാദീക്ഷിതിനെ പുതിയ കേരളാ ഗവര്‍ണ്ണറായി നിയമിച്ചു. ഇപ്പോഴത്തെ ഗവര്‍ണ്ണറായ നിഖില്‍ കുമാര്‍ രാജിവെച്ച ഒഴിവിലേക്കാണ് ഷീലാദീക്ഷിതിനെ നിയമിച്ചത്. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക വിജ്ഞാപനം ഇന്നുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. ബീഹാറിലെ ഔറംഗാബാദില്‍ നിന്നും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് നിഖില്‍ കുമാര്‍ കേരള ഗവര്‍ണ്ണര്‍ സ്ഥാനം രാജിവെക്കുന്നത്. തുടര്‍ച്ചയായ 15 വര്‍ഷം ഡല്‍ഹി മുഖ്യമന്ത്രിയായി ചരിത്രത്തിലിടം നേടിയ ഷീല ദീക്ഷിത് ഏറ്റെടുക്കുന്ന പുതിയ പദവിയാണ് ഗവര്‍ണ്ണര്‍ സ്ഥാനം. ഷീല ദീക്ഷിത് ചുമതലയേല്‍ക്കുന്നതുവരെ കര്‍ണ്ണാടക ഗവര്‍ണ്ണര്‍ എച്ച് ആര്‍ ഭരദ്വാജിനാണ് കേരളത്തിന്റെ ചുമതല.
Tuesday, March 4, 2014
Subscribe to:
Post Comments (Atom)
.jpg)






0 comments:
Post a Comment