ഏഴു ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രഥമവനിത മിഷേല്‍ ഒബാമ ചൈനയിലെത്തുന്നു. മാര്‍ച്ച് 19 മുതല്‍ 26 വരെയാണ് സന്ദര്‍ശനമെന്ന് വാര്‍ത്താകുറിപ്പില്‍ വൈറ്റ് ഹൗസ് അറിയിച്ചു. മാര്‍ച്ച് 20 മുതല്‍ 23 വരെ ബെയ്ജിംഗിലായിരിക്കും സന്ദര്‍ശനം. തുടര്‍ന്ന് 24നു ഷിയാനിലെത്തുന്ന മിഷേല്‍ ഒബാമ അവിടുത്തെ സന്ദര്‍ശനത്തിനു ശേഷം 25, 26 തീയതികളില്‍ ചെങ്ദുവില്‍ സന്ദര്‍ശനം നടത്തുമെന്ന് ചൈനീസ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബെയ്ജിംഗിലെ ഒരു യൂണിവേഴ്‌സിറ്റിയും ഹൈസ്‌കൂളും അമേരിക്കന്‍ പ്രഥമവനിത സന്ദര്‍ശിക്കും. മിഷേലിനൊപ്പം അമ്മയും മക്കളായ സാഷ, മലിയ എന്നിവരും ചൈന സന്ദര്‍ശനത്തിനെത്തുന്നുണ്ട്.
Monday, March 3, 2014
Subscribe to:
Post Comments (Atom)







0 comments:
Post a Comment