Monday, March 3, 2014

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ കോഴിക്കോട് കലക്ട്രേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തിയവരെ അറസ്റ്റു ചെയ്തു നീക്കി.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ കോഴിക്കോട് കളക്‌ട്രേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തിയ താമരശ്ശേരി രൂപതയുടെ നേതൃത്വത്തിലുള്ള പശ്ചിമഘട്ട ജന സംരക്ഷണ സമിതി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആറു ദിവസമായി നിരാഹാര സമരം നടത്തുകയായിരുന്ന താമരശ്ശേരി രൂപത അംഗം ഫാദര്‍ അജി പുതിയപ്പറമ്പില്‍ അടക്കമുളള അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏറെ നേരത്തെ പ്രതിഷേധത്തിന് ശേഷമായിരുന്നു അറസ്റ്റ്. ആരോഗ്യ സ്ഥിതി വഷളായതിനെ തുടന്ന് അര്‍ധ രാത്രിയോടെയായിരുന്നു അറസ്റ്റ് ചെയ്ത് നീക്കിയത്. തുടര്‍ന്ന് അടുത്ത സംഘം നിരാഹാരം ആരംഭിച്ചു. അറസ്റ്റു ചെയ്തവരെ കോഴിക്കോട് മെഡിക്കല്‍ കോളേജലേക്ക് മാറ്റി. കരട് റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്നും സമരം തുടരുമെന്നും പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതൃത്വം അറിയിച്ചു. പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയില്‍ നിന്ന് 123 വില്ലേജുകളെ ഒഴിവാക്കുക, ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നവംബര്‍ 13 ന് പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിരാഹാര സമരം നടത്തുന്നത്.





0 comments:

Post a Comment