Monday, March 3, 2014

സ്മാരക മന്ദിരത്തിനും വീടിനും നേരെ ബോംബേറ്..... കണ്ണൂര്‍ ചെറുവാഞ്ചേരി ഭാഗങ്ങളില്‍ സംഘര്‍ഷ സാധ്യത......

കണ്ണൂര്‍ ചെറുവാഞ്ചേരിയിലെ  സ്മാരക മന്ദിരത്തിന് നേരെ ബോംബേറ്. ഇന്നലെ രാത്രിയാണ് സിപിഎമ്മിന്റെ കീഴിലുള്ള ചന്ദ്രന്‍ സ്മാരക മന്ദിരത്തിനു നേരെ ബോംബേറുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. ബോംബേറില്‍ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ആര്‍എസ്എസ് കാര്യവാഹ്കിന്റെ വീടിനു നേരെ ബോംബേറുണ്ടായിരുന്നു. ബോംബേറില്‍ വീടിന് സാരമായി കേടുപാടുകള്‍ സംഭവിച്ചിരുന്നു. കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ നിരവധി ബോംബുകളാണ് പാനൂര്‍, ചെറുവാഞ്ചേരി ഭാഗങ്ങളില്‍ നിന്നും പോലീസ് കണ്ടെടുത്തത്. പാനൂര്‍, ചെറുവാഞ്ചേരി ഭാഗങ്ങളിലുള്ള 2,000 ത്തോളം പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. അതിനു ശേഷം ഈ ഭാഗങ്ങളില്‍ ഇരു വിഭാഗങ്ങളും തമ്മില്‍  സംഘര്‍ഷം ഉണ്ടാകുന്നത് പതിവായിരിക്കുകയാണ്. രാത്രി കാലങ്ങളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഈ ഭാഗങ്ങളില്‍ ഉള്ളത്. പോലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ടെങ്കിലും വീടുകളിലും പാര്‍ട്ടി ഓഫീസുകളിലും ബോംബേറ് നടക്കുന്നത് പതിവായിട്ടുണ്ട്.



0 comments:

Post a Comment