Monday, March 3, 2014

എയ്ഡ്‌സിന് മരുന്ന്...... ശാസ്ത്രലോകം വിജയത്തിലേക്ക്.......


ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം എയ്ഡ്‌സിനെതിരെയുള്ള മരുന്ന് കണ്ടെത്തലിന്റെ വക്കിലെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞന്മാര്‍. എച്ച്‌ഐവി വൈറസ് ബാധയെ പ്രതിരോധിക്കുന്ന വാക്‌സിന്‍ വികസിപ്പിച്ചെടുത്തതായി റിപ്പോര്‍ട്ട്. എച്ച്‌ഐവി വൈറസ്സുകളിലെ സുപ്രധാനമായ വി-വണ്‍, വി-ടു മേഖലയെ നിര്‍വ്വീര്യമാക്കുന്ന സിഎപി256, വിആര്‍സി 26, ആന്‍ഡിബോഡി പുതിയ വാക്‌സിന്‍ വഴി ശരീരത്തില്‍ ഉല്പാദിപ്പിക്കുമെന്നാണ് നാഷമല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷന്‍സ് ഡിസീസിലെ ശാസ്തരജ്ഞന്മാര്‍ കണ്ടെത്തിയിരിക്കുന്നത്.


0 comments:

Post a Comment