Monday, March 3, 2014

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് : കേന്ദ്രം കരട് വിജ്ഞാനപനം തയ്യാറാക്കി.

പരിസ്ഥിതി ലോല മേഖലയുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു കൊണ്ട് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കേന്ദ്രം കരട് വിജ്ഞാനപനം തയ്യാറാക്കി. പരിസ്ഥിതി ലോല മേഖലകള്‍ക്ക് ഉളളിലെ ജനവാസ മേഖലയെ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. കേരളത്തിന്റെ ആശങ്കകള്‍ പൂര്‍ണ്ണമായും പരിഗണിച്ചാണ് കരട് വിജ്ഞാരനമെന്ന് പരിസ്ഥിതി മന്ത്രാലയം സെക്രട്ടറി വി രാജഗോപാലന്‍ പറഞ്ഞു. അന്തിമ വിജ്ഞാപനം വരുന്നതുവരെ കസ്തൂരി രംഗന്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് നവംബര്‍ 13 ന് മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ കരട് വിജ്ഞാപനം നിയമന്ത്രാലയത്തിന്റെ അഭിപ്രായത്തിന് അയച്ചു. നിയമോപദേശം ലഭിച്ച ശേഷം കരട് വിജ്ഞാപനം പൊതുജനാഭിപ്രായം അറിയിക്കാനായി പുറത്തിറക്കും. പുതിയ കരട് വിജ്ഞാപനത്തില്‍ 123 പരിസ്ഥിതി ലോല പ്രദേശങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കണമെന്ന കേരളത്തിന്റെ പ്രധാന ആവശ്യം അംഗീകരിച്ചിട്ടുണ്ട്.  നിലവിലെ പരിസ്ഥിതി ലോല മേഖലയുടെ അതിര്‍ത്തി നിര്‍ണ്ണയിക്കുന്നതിലൂടെ ചില ജനവാസ മേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കപ്പെടും. ഏലത്തോട്ടങ്ങള്‍ക്കും ആശുപത്രികകള്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. എന്നാല്‍ പരിസ്ഥിതി ലോല മേഖലക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ടുളള നവംബര്‍ 13ലെ ഉത്തരവില്‍ മാറ്റം ഉണ്ടാകില്ല. കരട് വിജ്ഞാപനത്തിന് നിയമ സാധുതയില്ലാത്തതിനാലാണിത്. പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ അഞ്ചാം വകുപ്പ് പ്രകാരം പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ അന്തിമ വിജ്ഞാപനങ്ങള്‍ വരുന്നത് വരെ തുടരും. കരട് വിജ്ഞാപനവും നവംബര്‍ 13ലെ ഉത്തരവും രണ്ടാണെന്നും പരിസ്ഥിതി സെക്രട്ടറി സൂചിപ്പിച്ചു. നിയമമന്ത്രാലയത്തിന്റെ മറുപടി ലഭിച്ച ശേഷം പരിസ്ഥിതി മന്ത്രി വീരപ്പമെയ്‌ലിയുമായി ചര്‍ച്ച ചെയ്ത് കരട് വിജ്ഞാപനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കും. മാര്‍ച്ച് 24ന് ദേശീയ ഹരിത ട്രിബ്യൂണല്‍ കേസ് പരിഗണിക്കുമ്പോള്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുളള തുടര്‍നടപടികളുടെ ഭാഗമായി പുറത്തിറക്കിയ കരട് വിജ്ഞാപനം മന്ത്രാലയം സമര്‍പ്പിക്കും.






0 comments:

Post a Comment