Thursday, March 6, 2014

കെ.സി.രാമചന്ദ്രനെ പുറത്താക്കിയ നടപടിയെ സ്വാഗതം ചെയ്ത് വിഎസ് രംഗത്ത്...

ടി പി വധത്തിലെ പാര്‍ട്ടി നടപടിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ആര്‍എംപി നേതാവായ ടി പി ചന്ദ്രശേഖരന്റെ വധക്കസേുമായി ബന്ധപ്പെട്ട് പിബി നിയോഗിച്ച കമ്മീഷന്റെ അന്വേഷണത്തിലൂടെ കെ.സി.രാമചന്ദ്രന് ടിപിയോയുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് കണ്ടെത്തി. ഇതിനെ തുടര്‍ന്ന് കെ.സി.രാമചന്ദ്രനെ സിപിഎമ്മില്‍ നിന്നും പുറത്താക്കിയ നടപടിയെ സ്വാഗതം ചെയ്തുകൊണ്ട് വിഎസ് രംഗത്തെത്തി. മറ്റൊരു പാര്‍ട്ടിക്കും ചെയ്യാനാവാത്ത കാര്യമാണിതെന്നും കേന്ദ്ര കമ്മിറ്റിയുടെ ധീരമായ തീരുമാനത്തെ സംസ്ഥാന കമ്മിറ്റി നടപ്പിലാക്കിയെന്നുമാണ് ഇക്കാര്യത്തെക്കുറിച്ച് വി.എസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. അതോടൊപ്പം നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകവുമായി ബന്ധപ്പെട്ട് കൊണ്‍ഗ്രസ് എന്ത് നടപടിയാണ് എടുത്തതെന്നും വിഎസ് ചോദിച്ചു.




0 comments:

Post a Comment