Thursday, March 6, 2014

സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ അട്ടയും പല്ലിവാലും...

നെടുമങ്ങാട് പനവൂര്‍ ആറ്റിന്‍പുറം ഗവണ്‍മെന്റ് യുപി സ്‌കൂളിലെ കുട്ടികള്‍ക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തില്‍ പല്ലിവാലും, അട്ടയും കണ്ടെത്തി. ഉച്ചഭക്ഷണത്തോടൊപ്പം നല്‍കിയ സലാഡിലാണ് പല്ലിവാല്‍ കണ്ടെത്തിയത്. ഇതിനോടൊപ്പം നല്‍കിയ അച്ചാറില്‍ അട്ടയും കണ്ടതായി കുട്ടികള്‍ പറഞ്ഞു. ബുധനാഴ്ച ഉച്ചക്ക് കുട്ടികള്‍ക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിലാണ് പുലിവാലും അട്ടയും കണ്ടത്. രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്‌കൂളില്‍ എത്തി തെളിവെടുപ്പ് നടത്തി.തിരുവനന്തപുരം ഭക്ഷ്യസുരക്ഷാ സ്‌പെഷല്‍ സക്വാഡ് നടത്തിയ പരിശോധനയില്‍ വിദ്യാര്‍ഥികളുടെയുംം അധ്യാപകരുടെയും മൊഴി എടുത്തു. സ്‌കൂളിലെ സ്‌റ്റോര്‍ മുറിയില്‍ സൂക്ഷിച്ചിരുന്ന അരിയില്‍ ചെള്ളിനെയും കണ്ടെത്തി. ഇതിനു സമീപത്തായി ഡിഡിടി പൊടി പച്ചക്കറിക്ക് തളിക്കാന്‍ ഉപയോഗിക്കുന്ന കീടനാശിനി എന്നിവയും ഉണ്ടായിരുന്നു. സ്‌കൂളിലെ പാചകപ്പുരയും, സ്‌റ്റോര്‍ മുറിയും വൃത്തിയായി സൂക്ഷിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ഹെഡ്മിസ്ട്രസിന് നിര്‍ദേശം നല്കി. പരിശോധനയ്ക്ക് അയച്ച ആഹാര പദാര്‍ഥങ്ങളുടെ സാമ്പിള്‍ റിപ്പോര്‍ട്ട് വന്നതിന് ശേഷം അനന്തരനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരായ രാജേശ്വരിയമ്മ, ശ്രീദയാല്‍, ഗോപിനാഥന്‍നായര്‍, എന്നിവരുടെ സംഘമാണ് പരിശോധനയ്ക്ക് സ്‌കൂളില്‍ എത്തിയത്.




0 comments:

Post a Comment