Thursday, March 6, 2014

ഭക്ഷ്യ വിഷബാധ : കണ്ണൂരിലെ ഷീന്‍ ബെയ്ക്കറിക്കെതിരെ കേസ്.

കണ്ണൂര്‍ ഷീന്‍ ബെയ്ക്കറിയില്‍ നിന്നും വാങ്ങിയ ചിക്കന്‍ റോളും ബര്‍ഗറും കഴിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. വളപട്ടണം സിഎച്ച് മുഹമ്മദ്‌കോയ സ്മാരക ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചൊവ്വാഴ്ചയാണ് വിദ്യാര്‍ത്ഥികളുടെ യാത്രട്രിപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിലെ ഷീന്‍ ബെയ്ക്കറിയില്‍ നിന്നും പലഹാരങ്ങള്‍ വാങ്ങിയത്. ഇത് കഴിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്‌റത്. ഭക്ഷ്യ വിഷബാധയേറ്റതിനെ തുടര്‍ന്ന് സ്‌കൂളിലെ 21 വിദ്യാര്‍ത്ഥികളും 4 അദ്ധ്യാപകരും കണ്ണൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തുടര്‍ന്ന് കണ്ണൂര്‍ ഷീന്‍ ബെക്കറിയുടെ പലഹാര നിര്‍മ്മാണ ശാലയില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. ഇതിനെ തുടര്‍ന്ന് കണ്ണൂര്‍ തളാപ്പിലെ ഷീന്‍ ബെക്കറി ശാഖ അടച്ചു പൂട്ടാന്‍ ആരോഗ്യവകുപ്പ് ഉത്തരവിട്ടു. തുടര്‍ന്ന് ബേക്കറി ഉടമകള്‍ക്കെതിരെ വളപട്ടണം പോലീസ് കേസ്സെടുത്തു.










0 comments:

Post a Comment