പണം നല്‍കി രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങള്‍ക്ക് അനുകൂലമായ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിനും രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നതിനുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ്. സമ്പത്ത് വ്യക്തമാക്കി. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വോട്ടര്‍മാരില്‍ വന്‍സ്വാധീനം ചെലുത്തുമെന്ന് കമ്മീഷണര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു കൊണ്്ട് ഇന്ന് വിജ്ഞാന്‍ ഭവനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കിയത്. 2009ലെ തെരഞ്ഞെടുപ്പില്‍ പെയ്ഡ് ന്യൂസ് വ്യാപകമായി ഉപയോഗിച്ചിരുന്നതായി ആരോപണം ഉണ്്ടായിരുന്നു. മാധ്യമങ്ങളെ സ്വാധീനിക്കുന്നതിനു 500 കോടി രൂപ രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവഴിച്ചതായാണ് കണക്കുകള്‍. പണം വാങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുകൂലമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനും വിശകലനങ്ങള്‍ നടത്തുന്നതുമായ മാധ്യമങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നിയമത്തിന്റെ കരട് കഴിഞ്ഞ നവംബറില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു.
Wednesday, March 5, 2014
Subscribe to:
Post Comments (Atom)







0 comments:
Post a Comment