കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ തല്‍ക്കാലം രാജിവെക്കുന്നില്ലന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ് . രാജിസന്നദ്ധത പാര്‍ട്ടി ചെയര്‍മാനെ അറിയിച്ചിടുണ്ടെന്നും പാര്‍ട്ടി ഉന്നതാധികാര യോഗത്തിനു ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നും അടിയന്തിരമായി പാര്‍ട്ടി ഉന്നതാധികാര യോഗം വിളിച്ചു ചേര്‍ക്കണമെന്നു ആവശ്യപ്പെട്ടിടുണ്ടെന്നും ജോര്‍ജ് വ്യക്തമാക്കി. വ്യാഴാഴ്ചയോടെ രാജികാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നും ജോര്‍ജ്ജ് പറഞ്ഞു. താന്‍ ഏകപക്ഷീയമായി രാജിവെക്കുന്നത് പാര്‍ട്ടിക്ക് എതിരാകുമെന്നും ജോര്‍ജ്ജ് പറഞ്ഞു. പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങള്‍ സംബന്ധിച്ച് കര്‍ഷകരുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും കര്‍ഷകരുടെ ഒപ്പം നില്‍ക്കുന്നതിനായാണ് താന്‍ രാജി വയ്ക്കുന്നതെന്നും രാജിസന്നദ്ധത അറിയിച്ച് ചെയര്‍മാന്‍ കെ.എം. മാണിക്ക് നല്‍കിയ കത്തില്‍ ജോര്‍ജ്ജ് അറിയിച്ചിരുന്നു.
Wednesday, March 5, 2014
Subscribe to:
Post Comments (Atom)
.jpg)






0 comments:
Post a Comment