Wednesday, March 5, 2014

അഭിഭാഷകര്‍ സംസ്ഥാന വ്യാപകമായി കോടതി ബഹിഷ്‌കരിക്കുന്നു.

വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകന്‍ രാഗേന്ദുവിനെയും വികലാംഗ സഹോദരന്‍ കൃഷ്‌ണേന്ദുവിനെയും ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഇന്നലെ മര്‍ദ്ദിച്ചിരുന്നു. ഈ സംഭവത്തില്‍ പ്രതിഷേധിച്ചാണ് അഭിഭാഷകര്‍ ഇന്ന് സംസ്ഥാനത്തെ കോടതികള്‍ ബഹിഷ്‌കരിക്കുന്നത്. ബാര്‍ അസോസിയേഷനാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. പ്‌ളാറ്റ് ഫോം ടിക്കറ്റെടുത്തില്ലെന്നാരോപിച്ചാണ് അഭിഭാഷകനായ രാഗേന്ദുവിനെയും സഹോദരനെയും ആര്‍പിഎഫ് അധികൃതര്‍ ഇന്നലെ വൈകുന്നേരം റെയില്‍വെ സ്റ്റേഷനില്‍ വച്ച് പിടികൂടി മര്‍ദ്ദിച്ചത്.




0 comments:

Post a Comment