Wednesday, March 5, 2014

അടൂര്‍ ചൂരക്കോട് ദേവിവിലാസം എന്‍ .എസ് .എസ്. കരയോഗത്തില്‍ ശതാബ്ദിസമ്മേളനം നടന്നു





അടൂര്‍: ചൂരക്കോട് ദേവിവിലാസം എന്‍.എസ്.എസ്. കരയോഗത്തില്‍ ശതാബ്ദിസമ്മേളനവും കുടുംബസംഗമവും നടന്നു. ഡയറക്ടര്‍ ബോര്‍ഡംഗവും യൂണിയന്‍ പ്രസിഡന്റുമായ കലഞ്ഞൂര്‍ മധു ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് തയ്യില്‍ ദാസ് അധ്യക്ഷത വഹിച്ചു. കുടുംബസംഗമം യൂണിയന്‍ വൈസ് പ്രസിഡന്റ് എന്‍.രവീന്ദ്രന്‍നായരും വനിതാ സ്വയംസഹായസംഘം വാര്‍ഷികം യൂണിയന്‍ കമ്മിറ്റിയംഗം ജി.വിജയകുമാരന്‍ നായരും ഉദ്ഘാടനംചെയ്തു. എന്‍.എസ്.എസ്. പ്രതിനിധിസഭാംഗം വി.ജെ.രാമചന്ദ്രനുണ്ണിത്താന്‍ എന്‍ഡോവ്‌മെന്റ് വിതരണംചെയ്തു.

യൂണിയന്‍ സെക്രട്ടറി കെ.ജി.ജീവകുമാര്‍, നിഷാ രാജേഷ്, രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. കരയോഗം സെക്രട്ടറി കെ.സുരേന്ദ്രന്‍നായര്‍ സ്വാഗതവും ജി.സുരേന്ദ്രന്‍നായര്‍ നന്ദിയും പറഞ്ഞു.

0 comments:

Post a Comment