Thursday, March 6, 2014

ജനിച്ച ഉടന്‍ ചികിത്സ ചെയ്തതതിനാല്‍ പിഞ്ചുകുഞ്ഞിന് എച്ച്‌ഐവിയില്‍ നിന്നും മുക്തി.... പ്രതീക്ഷയോടെ ശാസ്ത്രലോകം....

ജനിച്ച് നാല് മണിക്കൂറിന് ശേഷം തന്നെ ചികിത്സ തുടങ്ങിയതിനാല്‍ പിഞ്ചു കുഞ്ഞ എച്ച്‌ഐവിയില്‍ നിന്നും മുക്തി നേടി. മിസ്സിസ്സിപ്പിയില്‍ ആദ്യത്തെ എച്ച്‌ഐവി കേസ് റിപ്പോര്‍ട്ട് ചെയ്ത മാസങ്ങള്‍ക്കുള്ളിലാണ് ലോസ്ഏജല്‍സില്‍ ഈ കുഞ്ഞിന്റെ ജനനം. ആദ്യത്തെ കേസിന്റെ മാതൃകയിലാണ് ഡോക്ടര്‍മാര്‍ ഈ വേഗത്തിലുള്ള ചികിത്സ നടത്തിയത്. ഇപ്പോള്‍ മൂന്നര വയസ്സുള്ള ഈ കുഞ്ഞിന് കഴിഞ്ഞ രണ്ട് വര്‍ഷമായി യാതൊരു  ചികിത്സയൊന്നും നല്‍കിയിട്ടില്ല. കുഞ്ഞിന് എച്ച്‌ഐവി ലക്ഷണങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍. ഗര്‍ഭിണികളുടെ എച്ച്‌ഐവി വൈറസ് നവജാത ശിശുവിലേക്ക് പകരാനുള്ള സാധ്യതയുള്ളതിനാല്‍ ഇത്തരം ഗര്‍ഭിണികള്‍ക്ക് പ്രത്യേക ചികിത്സയാണ് നല്‍കുന്നത്. എന്നാല്‍ ഈ കേസില്‍ എച്ച്‌ഐവി രോഗത്തെക്കുറിച്ച് മുന്‍കൂട്ടി അറിയാന്‍  കഴിയാത്തതിനാല്‍ ജനിച്ചയുടന്‍ ചികിത്സ തുടങ്ങുകയായിരുന്നു. ബോസ്റ്റണില്‍ നടന്നെയ്ഡ്‌സ് കോണ്‍ഫറന്‍സിലാണ്  ശാസ്ത്രലോകത്തിന് പുത്തന്‍ പ്രതീക്ഷ നല്‍കുന്ന വാര്‍ത്ത പുറത്ത് വിട്ടത്.






0 comments:

Post a Comment