Wednesday, March 5, 2014

ഇന്ത്യയില്‍ ടീമിനെ തെരഞ്ഞെടുക്കുന്നില്‍ പക്ഷപാതം കാണിക്കുന്നുണ്ടെന്ന് സുനില്‍ ഗവാസ്‌കര്‍.


ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സെലക്ട് ചെയ്യുന്നതില്‍ പക്ഷപാതം കാണിക്കുന്നുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗം സുനില്‍ ഗവാസ്‌കര്‍. ഇന്ത്യഅഫ്ഗാനിസ്ഥാന്‍ മത്സരം നടക്കുന്നതിനിടെ കമേന്ററിയിലാണ് അദ്ദേഹം ഇത്തരത്തിലുള്ളൊരു പരാമര്‍ശം നടത്തിയത്. നല്ല കഴിവുണ്ടായിട്ടും പുതുമുഖതാരങ്ങളായ ഈശ്വര്‍പാണ്ഡെയെയും ചേതേശ്വര്‍ പൂജാരിയെയും ടീമില്‍ ഉള്‍പ്പെടുത്താത്തതിനെതിരെയാണ് ഗവാസ്‌കര്‍ ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത്. പകരക്കാര്‍ വന്ന് തിളങ്ങിയാല്‍ പതിവുകാര്‍ക്ക് സ്ഥാനം നഷ്ടമാകുമോ എന്ന ഭീതിയാകാം പുതുമുഖ താരങ്ങളെ കളിപ്പിക്കാതെ നിര്‍ത്തുന്നതെന്നും ഗവാസ്‌കര്‍.




0 comments:

Post a Comment