Wednesday, March 5, 2014

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് : കേരളാ കോണ്‍ഗ്രസ്സ് ജോസഫ് ഗ്രൂപ്പ് മന്ത്രി സഭായോഗത്തില്‍ പങ്കെടുത്തില്ല.

 കസ്തൂരിരംഗന്‍ വിഷയത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കടുത്ത നിലപാടിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്നു രാവിലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തില്‍ നിന്നും പി.ജെ. ജോസഫ് വിട്ടുനിന്നു. കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ നിന്നും ജോസഫ് വിട്ടുനിന്നിരുന്നു. തുടര്‍ന്ന് ജോസഫ് വിഭാഗം നേതാക്കള്‍ ആന്റണി രാജുവിന്റെ വീട്ടില്‍ രാവിലെ അടിയന്തരയോഗം ചേര്‍ന്നു. മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ജോസഫ് രാവിലെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഓഫീസ് മെമ്മോറാണ്ടത്തെക്കുറിച്ച് പഠിച്ച ശേഷം തീരുമാനമെടുക്കുമെന്നും പിജെ ജോസഫ് അറിയിച്ചു. കസ്തൂരിരംഗന്‍ വിഷയത്തില്‍ ഓഫീസ് മെമ്മോറാണ്ടവും തുടര്‍നടപടികളും ചര്‍ച്ച ചെയ്യാന്‍ കേരള കോണ്‍ഗ്രസ് ഇന്നു യോഗം ചേരും.




0 comments:

Post a Comment