Tuesday, March 4, 2014

മെമ്മോറാണ്ടത്തെ എതിര്‍ക്കുന്നത് തീവ്രവാദികളായ പുരോഹിതന്മാര്‍ : എം എം ഹസ്സന്‍

മെമ്മോറാണ്ടത്തെ എതിര്‍ക്കുന്നത് തീവ്രവാദികളായ പുരോഹിതന്മാരാണെന്ന് എം എം ഹസ്സന്‍. മെമ്മോറാണ്ടം എതിര്‍ക്കുന്നത് തീവ്രവാദികളായ പുരോഹിതന്മാരാണെന്നും അവര്‍ക്ക് വേറെ പല ലക്ഷ്യമുണ്ടെന്നും എം എം ഹസ്സന്‍ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പി സി ജോര്‍ജ്ജിന് രാജിവെക്കാന്‍ എന്തെങ്കിലും കാരണം കിട്ടണമെന്നുണ്ടെങ്കില്‍ ഇതൊരു കാരണമാക്കിയെടുക്കാമെന്ന് എം എം ഹസ്സന്‍ കണ്ണൂരില്‍ പറഞ്ഞു. മലയോര കര്‍ഷകരെ ദ്രോഹിക്കുന്ന വ്യവസ്ഥകള്‍ മാറ്റിയിട്ടുണ്ടെന്നും എം എം ഹസ്സന്‍ കണ്ണൂരില്‍ പറഞ്ഞു. കേരള സര്‍ക്കാര്‍ മുന്നോട്ടുവെച്ച എല്ലാ വ്യവസ്ഥകളും അംഗീകരിച്ചിട്ടുണ്ടെന്നും അതിന്റെ പേരില്‍ ആരും രാജിവെക്കേണ്ടതില്ലെന്നും എം എം ഹസ്സന്‍ പറഞ്ഞു.




0 comments:

Post a Comment