കാമുകനുമായി പിരിഞ്ഞതിനെ തുടര്‍ന്ന് വന്ന ഗോസ്സിപ്പുകളില്‍ മനംനൊന്ത് പ്രമുഖ നടി ആത്മഹത്യക്ക് ശ്രമിച്ചു. ഉറക്കു ഗുളികകള്‍ അമിതമായി കഴിച്ചാണ് നടി ആത്മഹത്യക്കു ശ്രമിച്ചത്. പ്രമുഖ കന്നട ചലച്ചിത്ര നടി വിന്ധ്യയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 70 ഓളം ഉറക്ക ഗുളികകള്‍ അകത്തുചെന്ന അവസ്ഥയിലാണ് വിന്ധ്യ ആത്മഹത്യക്ക് ശ്രമിച്ചത്. നടി ഇപ്പോള്‍ കോമയിലാണെന്നും ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ലെന്നുമാണ് പ്രദേശിക ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നടിയും കാമുകനും തമ്മിലുള്ള പ്രശ്‌നം ഒരു ചലച്ചിത്ര നിര്‍മ്മാതാവ് ഇടപെട്ട് പരിഹരിച്ചിരുന്നുവെന്നും പിന്നീട് നടന്നതെന്താണെന്ന് വ്യക്തമല്ലെന്നുമാണ് റിപ്പോര്‍ട്ട്.
Tuesday, March 4, 2014
Subscribe to:
Post Comments (Atom)







0 comments:
Post a Comment