Monday, March 10, 2014

അമര്‍ സിംഗും ജയപ്രദയും ആര്‍എല്‍ഡിയില്‍ ചേര്‍ന്നു....

സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍ സിംഗും പ്രശ്‌സ്ത നടി ജയപ്രദയും അജിത് സിംഗിന്റെ ആര്‍എല്‍ഡി ചേര്‍ന്നു. ഇരുവരെയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി അജിത് സിംഗ് വ്യക്തമാക്കി. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അജിത് സിംഗ് ഇക്കാര്യം അറിയിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അമര്‍ സിംഗ് ഫത്തേപുര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. ആര്‍എല്‍ഡിയില്‍ ചേര്‍ന്നതിന് പിന്നാലെ ഉത്തര്‍പ്രദേശ് വിഭജിക്കണമെന്ന് അമര്‍ സിംഗ് ആവശ്യമുന്നയിച്ചു. വിഭജനമില്ലാതെ യുപിയിലെ വികസനം സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.



0 comments:

Post a Comment