Friday, March 7, 2014

രാമറാവുവിന്റെ മകളും മുന്‍കേന്ദ്രമന്ത്രിയുമായ പുരന്ദേശ്വരി ബിജെപിയില്‍.

മുന്‍ കേന്ദ്ര മന്ത്രിയും ടിഡിപി സ്ഥാപകന്‍ എന്‍ ടി രാമറാവുവിന്റെ മകളുമായ പുരന്ദേശ്വരി കോണ്‍ഗ്രസ്സ് വിട്ട് ബിജെപിയില്‍ ചേരുന്നു. വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പുരന്ദേശ്വരി പാര്‍ട്ടി അംഗത്വം സ്വീകരിക്കും . അതോടൊപ്പം വിശാഖപട്ടണത്തില്‍ ബിജെപി ടിക്കറ്റില്‍ പുരന്ദേശ്വരി മത്സരിക്കുമെന്നും സൂചനയുണ്ട്. യുപിഎ സര്‍ക്കാരിന്റെ വാണിജ്യ വ്യവസായ സഹമന്ത്രിയായിരുന്ന പുരന്ദേശ്വരി തെലുങ്കാന വിഭജനത്തില്‍ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രിസഭയില്‍ നിന്നും രാജിവെച്ചിരുന്നു.



0 comments:

Post a Comment