Tuesday, March 11, 2014

കേരള ഗവര്‍ണറായി ഷീല ദീക്ഷിത് ഇന്ന് ചുമതലയേല്‍ക്കും.

കേരള ഗവര്‍ണറായി ഷീല ദീക്ഷിത് ഇന്ന് ചുമതലയേല്‍ക്കും. രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ 12 മണിയ്ക്കാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. ഇന്നലെ തിരുവനന്തപുരത്തെത്തിയ ഷീല ദീക്ഷിതിന് ഔപചാരികമായ വരവേല്‍പ് നല്‍കി. പൊലീസിന്റെ ഗാര്‍ഡ് ഒഫ് ഓണര്‍ പരിശോധിച്ച ശേഷം നിയുക്ത ഗവര്‍ണ്ണര്‍ പ്രത്യേക പവലിയനിലെത്തി മുഖ്യമന്ത്രിയെയും മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെയും കണ്ടു. ചീഫ് സെക്രട്ടറി, ഡിജിപി, ദക്ഷിണ വ്യോമകമാന്‍ഡ് മേധാവി എന്നിവരും സന്നിഹിതരായിരുന്നു. കേസില്‍ നിന്ന് രക്ഷപ്പെടാനായിട്ടാണ് ഷീല ദീക്ഷിതിനെ കേരള ഗവര്‍ണറാക്കിയതെന്ന് ആരോപിച്ച് ആം ആദ്മി പ്രവര്‍ത്തകര്‍ റോഡില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തി.



0 comments:

Post a Comment