ഇസ്ലാമാബാദിലെ കോടതിവളപ്പിലുണ്ടായ ചാവേറാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 24 പേര്‍ക്കു പരിക്കേറ്റു. ഒരു സെഷന്‍സ് ജഡ്ജിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കനത്ത പോലീസ് സുരക്ഷയുള്ള കോടതി സമുച്ചയത്തിലാണ് ആക്രമണമുണ്ടായത്. രാവിലെ ഒമ്പതോടെ കോടതിവളപ്പില്‍ അതിക്രമിച്ചു കയറിയ പതിനഞ്ചോളം പേര്‍ ചേംബറിലേക്ക് കയറുകയും വെടിവയ്പ്പ് ആരംഭിക്കുകയുമായിരുന്നുവെന്ന് കോടതിയിലുണ്ടായിരുന്ന അഭിഭാഷകന്‍ മുറാദ് അലി ഷാ അറിയിച്ചു. എകെ47 തോക്കുകളും ഗ്രനേഡുകളുമായാണ് അക്രമികള്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരുമായി പാക് താലിബാന്‍ ഒരുമാസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ഈ ആക്രമണം. ആക്രമണത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമായിട്ടില്ല. കോടതിവളപ്പില്‍ അതിക്രമിച്ചുകയറിയ അക്രമികള്‍ വെടിവയ്പ്പ് നടത്തിയ ശേഷം രണ്ടുതവണ സ്‌ഫോടനം നടത്തുകയായിരുന്നുവെന്ന് ഇസ്ലാമാബാദ് പോലീസ് മേധാവി സിക്കന്ദര്‍ ഹയാത് അറിയിച്ചു. മറ്റ് അക്രമികള്‍ സ്‌ഫോടനം നടന്നയുടന്‍ രക്ഷപെട്ടു. ഇവരില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും പോലീസ് അറിയിച്ചു.
Monday, March 3, 2014
Subscribe to:
Post Comments (Atom)







0 comments:
Post a Comment