12 വയസ്സുകാരന് കാഴ്ച നഷ്ടപ്പെടുന്നൂ. കാഴ്ചമറയും മുമ്പ് ലോകം കാണിക്കാന്‍ വീട്ടുകാരും നാട്ടുകാരും.കാഴ്ചനഷ്ടപ്പെടുന്നതിന്് തൊട്ട് മുമ്പേ ആഗ്രഹലിസ്റ്റുമായി 12 വയസ്സുകാരന്‍. കണ്ണിന് ബാധിക്കുന്ന റെറ്റിനിറ്റിസ് പിഗ്മെന്റോസ എന്ന അപൂര്‍വ്വ രോഗത്തിന് ഇരയാണ് ലൂയിസ് കോര്‍ബറ്റ് എന്ന 12 വയസ്സുകാരന്‍. ദിവസംതോറും കാഴ്ചശക്തി വേഗത്തില്‍ കുറഞ്ഞുവരുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം. ഓരോ ദിവസവും 50 % ത്തോളം കാഴ്ച ശക്തിയാണ് ഈ ബാലകന് നഷ്ടമാകുന്നത്. പൂര്‍ണ്ണ അന്ധതയിലേക്ക് കടക്കുന്നതിനു മുമ്പ് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ലൂയിസിന് ഒരു വിസ്മയ വിരുന്ന് ഒരുക്കാന്‍ തീരുമാനിച്ചു. ലൂയിസിന് ഇഷ്ടപ്പെട്ട സാധനങ്ങളും കാണാനാഗ്രഹിക്കുന്ന സ്ഥലങ്ങളുടെ പേരുകളും ഉള്‍പ്പെടുന്ന ഒരു ലിസ്റ്റ് തയ്യാറാക്കാനാണ് ഇവര്‍ ലൂയിസിനോട് ആവശ്യപ്പെട്ടത്. അന്ധനായിക്കഴിഞ്ഞാല്‍ മനസ്സില്‍ സൂക്ഷിക്കാന്‍ ഒരു നിറക്കൂട്ട് സമ്മാനിക്കാനാണ് ഇവര്‍ ആഗ്രഹിക്കുന്നത്. നയാഗ്ര വെള്ളച്ചാട്ടം എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ് കാലിഫോര്‍ണിയയിലെ ഗൂഗില്‍ ഹെഡ്ക്വാര്‍ട്ടേര്‍സ് തുടങ്ങിയവയാണ് ലൂയിസ് കാണാനാഗ്രഹിക്കുന്ന സ്ഥലങ്ങള്‍. എന്നാല്‍ ലൂയിസിന് കാണാന്‍ ഏറ്റവും വലിയ ആഗ്രഹം നാഷണല്‍പാര്‍ക്കോ ഷോപ്പിംഗ്മാളോ കാണുകയല്ല ബോസ്റ്റണിലെ പ്രമുഖ ബാസ്‌കറ്റ് ബോള്‍ അസോസിയേഷനായ ബോസ്റ്റണ്‍ സെല്‍റ്റിക്‌സിനെതിരെ കളിച്ചു ജയിക്കുക എന്നതാണ്. ദിവസം തോറും വേഗത്തില്‍ കാഴ്ച നഷ്ടപ്പെടുന്നതിനാല്‍ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കുക എന്നതാണ് ലൂയിസിന്റെ ബന്ധുമിത്രാദികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
Subscribe to:
Post Comments (Atom)







0 comments:
Post a Comment